പൊലീസ് ഉദ്യോഗസ്ഥയായ കാമുകിയെ സിആർപിഎഫ് ജവാൻ കൊലപ്പെടുത്തി

പൊലീസ് ഉദ്യോഗസ്ഥയായ കാമുകിയെ സിആർപിഎഫ് ജവാൻ കൊലപ്പെടുത്തി. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സൈനികൻ ഇരുപത്തഞ്ചുകാരിയായ പൊലീസ് ഉദ്യോഗസ്ഥയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. അരുണാബെൻ ജാദവ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കച്ചിലെ അഞ്ജർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐയായിരുന്നു അരുണാബെൻ. യുവതിയെ കൊലപ്പെടുത്തിയ കാമുകൻ ദിലീപ് ഡാങ്ചിയ പിന്നീട് ഇതേ സ്റ്റേഷനിൽ തന്നെ കീഴടങ്ങുകയും ചെയ്തു.
മണിപ്പുരിൽ സിആർപിഎഫ് കോൺസ്റ്റബിളാണ് ദിലീപ് ഡാങ്ചിയ ഇൻസ്റ്റഗ്രാമിലൂടെയാണ് അരുണാബെൻ ജാദവിനെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും ഒരുമിച്ച് താമസവും ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി അഞ്ജറിലെ വീട്ടിൽ വച്ച് അരുണാബെന്നും ദിലീപും തമ്മിൽ വഴക്കുണ്ടായതായാണ് പൊലീസ് പറയുന്നത്. സംസാരത്തിനിടയിൽ ദിലീപിന്റെ അമ്മയെക്കുറിച്ച് അരുണ മോശം പരാമർശം നടത്തിയെന്നും തർക്കം രൂക്ഷമായതോടെ ദിലീപ് ദേഷ്യത്തിൽ അരുണബെന്നിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നുമാണ് റിപ്പോർട്ട്.











